Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yang Shuangzi

ഇന്‍റർനാഷണൽ ബുക്കർ പുരസ്കാരം യാംഗ് ഷുവാംഗ് സിക്ക്

ല​​​​ണ്ട​​​​ന്‍: ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ന്‍റ​​​​ര്‍നാ​​​​ഷ​​​​ണ​​​​ല്‍ ബു​​​​ക്ക​​​​ര്‍ പു​​​​ര​​​​സ്‌​​​​കാ​​​​രം തായ്‌വാനീസ് നോ​​​​വ​​​​ലി​​​​സ്റ്റ് യാം​​​​ഗ് ഷു​​​​വാം​​​​ഗ് സി​​​​ക്ക്. ‘താ​​​​യ്‌​​​​വാ​​​​ന്‍ ട്രാ​​​​വ​​​​ലോ​​​​ഗ്’ എ​​​​ന്ന നോ​​​​വ​​​​ലി​​​​നാ​​​​ണ് യാം​​​​ഗ് ഷു​​​​വാം​​​ഗ് പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​യാ​​​​യ​​​​ത്.

ആ​​​​ദ്യ​​​​മാ​​​​യാ​​​​ണു ചൈ​​​​നീ​​​​സ് ഭാ​​​​ഷ​​​​യി​​​​ല്‍നി​​​​ന്നു വി​​​​വ​​​​ര്‍ത്ത​​​​നം ചെ​​​​യ്യ​​​​പ്പെ​​​​ട്ട കൃ​​​​തി​​​​ക്ക് ബു​​​​ക്ക​​​​ർ പു​​​​ര​​​​സ്കാ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ഇം​​​​ഗ്ലീ​​​​ഷി​​​​ലേ​​​​ക്ക് മൊ​​​​ഴി​​​​മാ​​​​റ്റം ന​​​​ട​​​​ത്തി​​​​യ ലി​​​​ന്‍ കിം​​​​ഗി​​​​നും പു​​​​ര​​​​സ്കാ​​​​ര​​​​മു​​​​ണ്ട്. ല​​​​ണ്ട​​​​നി​​​​ലെ ടേ​​​​റ്റ് മോ​​​​ഡേ​​​​ണി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ ജൂ​​​​റി അ​​​​ധ്യ​​​​ക്ഷ ന​​​​ടാ​​​​ഷ ബ്രൗ​​​​ണാ​​​​ണ് പു​​​​ര​​​​സ്‌​​​​കാ​​​​രം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

പു​​​​ര​​​​സ്‌​​​​കാ​​​​ര​​​ത്തു​​​ക​​​​യാ​​​​യ ഏ​​​​ക​​​​ദേ​​​​ശം 52 ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം രൂ​​​​പ എ​​​​ഴു​​​​ത്തു​​​​കാ​​​​രി യാം​​​ഗ് ഷു​​​​വാം​​​ഗ് സി​​​​യും വി​​​​വ​​​​ര്‍ത്ത​​​​ക ലി​​​​ന്‍ കിം​​​​ഗും തു​​​​ല്യ​​​​മാ​​​​യി പ​​​​ങ്കി​​​​ടും. നാ​​​​ഗ​​​​സാ​​​​ക്കി​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള ജാ​​​​പ്പ​​​​നീ​​​​സ് നോ​​​​വ​​​​ലി​​​​സ്റ്റ് അ​​​​യോ​​​​യ​​​​മ ചി​​​​സു​​​​ക്കോ​​​​യും അ​​​​വ​​​​ളു​​​​ടെ താ​​​​യ്‌​​​​വാ​​​​നീ​​​​സ് പ​​​​രി​​​​ഭാ​​​​ഷ​​​​ക​​​​യും പാ​​​​ച​​​​ക​​​​ക്കാ​​​​രി​​​​യു​​​​മാ​​​​യ ചി​​​​സു​​​​രു​​​​വും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് താ​​​​യ്‌​​​​വാ​​​​ൻ ട്രാ​​​​വ​​​​ലോ​​​​ഗി​​​​ന്‍റെ ക​​​​ഥ വി​​​​ക​​​​സി​​​​ക്കു​​​​ന്ന​​​​ത്. 1938 ൽ ​​​​ജ​​​​പ്പാ​​​​ന്‍റെ ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ കീ​​​​ഴി​​​​ലാ​​​​യി​​​​രു​​​​ന്ന താ​​​​യ്‌​​​​വാ​​​​നാ​​​​ണ് ക​​​​ഥ​​​​യു​​​​ടെ ഭൂ​​​​മി​​​​ക.

നാ​​​​ഗ​​​​സാ​​​​ക്കി​​​​യി​​​​ല്‍നി​​​​ന്ന് താ​​​​യ്‌​​​​വാ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നെ​​​​ത്തു​​​​ന്ന എ​​​​ഴു​​​​ത്തു​​​​കാ​​​​രി അ​​​​യോ​​​​യ​​​​മ ചി​​​​സു​​​​ക്കോ​​​​യും ഗൈഡായും വിവർ ത്തകയായും യാത്രയിൽ അ​​​​നു​​​​ഗ​​​​മി​​​​ക്കു​​​​ന്ന ചി​​​​സു​​​​രു എ​​​​ന്ന താ​​​​യ്‌​​​​വാ​​​​നീ​​​​സ് ‍യു​​​​വ​​​​തി​​​​യു​​​​മാ​​​​ണ് നോ​​​​വ​​​​ലി​​​​ലെ പ്ര​​​​ധാ​​​​ന ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ൾ. ചി​​​​സു​​​​രു പ​​​​രി​​​​ഭാ​​​​ഷ​​​​ക​​​​യും ഒ​​​​പ്പം മി​​​​ക​​​​ച്ചൊ​​​​രു പാ​​​​ച​​​​ക​​​​ക്കാ​​​​രി​​​​യു​​​​മാ​​​​ണ്.

ഒ​​​​പ്പ​​​​മു​​​​ള്ള യാ​​​​ത്ര​​​​ക​​​​ള്‍ക്കി​​​​ട​​​​യി​​​​ല്‍ ചി​​​​സു​​​​രു​​​​വി​​​​നോ​​​​ട് ചി​​​​സു​​​​ക്കോ​​​​യ്ക്ക് മൊ​​​​ട്ടി​​​​ടു​​​​ന്ന പ്ര​​​​ണ​​​​യ​​​​മാ​​​​ണ് ക​​​​ഥാ​​​​ത​​​​ന്തു. സാ​​​​മ്രാ​​​​ജ്യ​​​​ത്വ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ നാ​​​​ട്ടി​​​​ല്‍നി​​​​ന്നു​​​​ള്ള ചി​​​​സു​​​​ക്കോ​​​​യും അ​​​​ധി​​​​നി​​​​വേ​​​​ശ കോ​​​​ള​​​​നി​​​​യി​​​​ലെ ചി​​​​സു​​​​രു​​​​വും ത​​​​മ്മിൽ വ​​​​ര്‍ഗ​​​​പ​​​​ര​​​​മാ​​​​യും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലു​​​​മു​​​​ള്ള വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ള്‍ അ​​​​വ​​​​രു​​​​ടെ ബ​​​​ന്ധ​​​​ത്തെ സ​​​​ങ്കീ​​​​ര്‍ണ​​​​മാ​​​​ക്കു​​​​ന്നു.

ഒ​​​​രേ​​​​സ​​​​മ​​​​യം ഇ​​​​തൊ​​​​രു പ്ര​​​​ണ​​​​യ​​​​ക​​​​ഥ​​​​യും ശ​​​​ക്ത​​​​മാ​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​നോ​​​​വ​​​​ലു​​​​മാ​​​​യി മാ​​​​റു​​​​ന്ന​​​​താ​​​​യി ജൂ​​​​റി വി​​​​ല​​​​യി​​​​രു​​​​ത്തി. കൊ​​​​ളോ​​​​ണി​​​​യ​​​​ല്‍ അ​​​​ധി​​​​കാ​​​​ര ഘ​​​​ട​​​​ന​​​​ക​​​​ള്‍ക്കി​​​​ട​​​​യി​​​​ല്‍ മ​​​​നു​​​​ഷ്യ​​​​ബ​​​​ന്ധ​​​​ങ്ങ​​​​ള്‍ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തെ​​​​ങ്ങ​​​​നെ​​​​യെ​​​​ന്നു നോ​​​​വ​​​​ൽ​ വെ​​​​ളി​​​​വാ​​​​ക്കു​​​​ന്ന​​​​താ​​​​യും വി​​​​ധി​​​​ക​​​​ര്‍ത്താ​​​​ക്ക​​​​ള്‍ വി​​​​ല​​​​യി​​​​രു​​​​ത്തി.

ക​​​​ഴി​​​​ഞ്ഞ​​​വ​​​​ര്‍ഷം ക​​​​ന്ന​​​​ട എ​​​​ഴു​​​​ത്തു​​​​കാ​​​​രി​​​​യാ​​​​യ ബാ​​​​നു മു​​​​ഷ്താ​​​​ഖി​​​​ന്‍റെ ‘ഹാ​​​​ര്‍ട്ട് ലാ​​​​മ്പ്’ എ​​​​ന്ന പു​​​​സ്ത​​​​ക​​​​ത്തി​​​​നാ​​​​യി​​​​രു​​​​ന്നു ബു​​​ക്ക​​​ർ പു​​​​ര​​​​സ്‌​​​​കാ​​​​രം.

Latest News

Corehub Up